Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Place

 ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് : മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി ഒ​​ന്നാം സ്ഥാ​​ന​​ത്ത്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

എ​​വേ ഗ്രൗ​​ണ്ടി​​ല്‍ അ​​ര​​ങ്ങേ​​റി​​യ 33-ാം റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി 1-0ന് ​​ബേ​​ണ്‍​ലി​​യെ കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണി​​ത്. അ​​ഞ്ചാം മി​​നി​​റ്റി​​ല്‍ സൂ​​പ്പ​​ര്‍ താ​​രം എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍. ജെ​​റെ​​മി ഡോ​​ക്കു​​വി​​ന്‍റെ അ​​സി​​സ്റ്റി​​ലാ​​യി​​രു​​ന്നു ഗോ​​ള്‍ പി​​റ​​ന്ന​​ത്. തോ​​ല്‍​വി​​യോ​​ടെ ബേ​​ണ്‍​ലി ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍​നി​​ന്ന് ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ടു. അ​​ടു​​ത്ത സീ​​സ​​ണി​​ല്‍ ബേ​​ണ്‍​ലി ഇ​​എ​​ഫ്എ​​ല്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ക​​ളി​​ക്കും.

പ്രീ​​മി​​യ​​ര്‍ ലീ​​ഗ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ 200 ദി​​നം ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​ര്‍​ന്ന് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി പി​​ന്ത​​ള്ളി. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ലി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി കി​​രീ​​ട പോ​​രാ​​ട്ടം ഫോ​​ട്ടോ ഫി​​നി​​ഷിം​​ഗി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത്.

നേ​​ടി​​യ ഗോ​​ളി​​ല്‍ ഒ​​ന്നാ​​മ​​ത്

ലീ​​ഗി​​ല്‍ 33 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കും ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കും 70 പോ​​യി​​ന്‍റ് വീ​​ത​​മാ​​ണ്. ഇ​​രു​​ടീ​​മി​​നും 21 ജ​​യ​​വും ഏ​​ഴ് സ​​മ​​നി​​ല​​യും. ഗോ​​ള്‍ വ്യ​​ത്യാ​​സ​​ത്തി​​ലും +37 ഇ​​രു​​ടീ​​മും തു​​ല്യ​​ത​​യി​​ല്‍. പോ​​യി​​ന്‍റ്, ഗോ​​ള്‍ വ്യ​​ത്യാ​​സം എ​​ന്നി​​വ​​യി​​ല്‍ തു​​ല്യ​​രാ​​യ​​തി​​നാ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രെ നി​​ശ്ച​​യി​​ക്കു​​ന്ന​​ത് നേ​​ടി​​യ ഗോ​​ള്‍ ക​​ണ​​ക്കി​​ലൂ​​ടെ. നേ​​ടി​​യ ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യാ​​ണ് (66) ആ​​ഴ്‌​​സ​​ണ​​ലി​​നേ​​ക്കാ​​ള്‍ (63) മു​​ന്നി​​ല്‍.

Latest News

Corehub Up